PSC യിൽ രജിസ്റ്റർ ചെയ്യേണ്ടത് സംബന്ധിച്ച്

Home  »  PSC യിൽ രജിസ്റ്റർ ചെയ്യേണ്ടത് സംബന്ധിച്ച്

ജീവനക്കാർക്കും അധ്യാപകർക്കും പൊതുമേഖല ജീവനക്കാർക്കുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിതസമയത്തിനു മുമ്പുതന്നെ ഫീസ് അടയ്ക്കു ന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. മുൻ പരീക്ഷ കൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല. അവർ പ്രസ്തുത രജിസ്ട്രേ ഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേ ക്ഷിക്കേണ്ടതാണ്.

1. രജിസ്ട്രേഷൻ

ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in ലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.

ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പ്രസ്തുത പേജിലെ New രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യമായി പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർത്ഥിയുടെ വ്യക്‌തിഗത വിവരങ്ങൾ.

2. സർവീസ് വിവരങ്ങൾ

ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്റിന്റെ പേര്, പരീക്ഷാർത്ഥിയുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽകണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നമ്പർ, പി.ഇ എൻ നമ്പർ (പെർമനന്റ് എംപ്ലോയി നമ്പർ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, ഇവയിലേ തെങ്കിലും ഒന്നു നൽകാവുന്നതാണ്. മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് ലോഗിൻ ഡീറ്റെയിൽസ് ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്വേഡും വളരെ കൃത്യതയോടെ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്ട്രേഷൻ പൂർണമാകും.

3. പരീക്ഷകളുടെ വിവരങ്ങൾ

യൂസർ ഐഡിയും പാസ് വേർഡും നൽകി സ്വന്തം പേജിൽ എത്തിയ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ വലതുഭാഗത്തായി കാണുന്ന Apply For the Text ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ നിലവിൽ വിജ്‌ഞാപനം ചെയ്തിട്ടുള്ള പരീക്ഷകളുടെ വിവരങ്ങൾ പേജിൽ ലഭ്യമാകും. അതിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പേപ്പറുകൾ തെരഞ്ഞെടുക്കുന്നതിനായുള്ള പേജ് ദൃശ്യമാകും. പ്രസ്തുത പേജിൽ ആദ്യം തെരഞ്ഞെടുക്കേണ്ടത് പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന സ്‌ഥലം (റീജിയൻ) ആണ്. അതിനുശേഷം എഴുതുവാൻ ഉദ്ദേശിക്കുന്ന പരീക്ഷ ഏതാണെന്നു വ്യക്‌തമാക്കണം. പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഓൾ പേപ്പേഴ്സ് തെരഞ്ഞെടുത്ത് ആഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പേജിൽ Obligatory Test കൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ–പേമെന്റ് നടപടിയിലേക്ക് പ്രവേശിക്കുക.

4. രജിസ്ട്രേഷന് ഉപയോഗിക്കേണ്ട ഫോട്ടോയിൽ ശ്രദ്ധിക്കേണ്ടത്

1. 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയായി രിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോ യിൽ പ്രിന്റ് ചെയ്തിരിക്കണം.

2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്‌തമായി പതിഞ്ഞിരിക്കത്തക്കവിധത്തിലുള്ള കളർ പാസ്പോർട്ട് സൈസ് ഫോട്ടോയായിരിക്കണം.

3. 200 പിക്സൽ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും ജെപിജി ഫോർമാറ്റിലുള്ളതും 30 കെ.ബി ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഇമേജുകൾ ആണ് അപ്ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഇമേജുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

5. താഴെ പറയുന്ന ന്യൂനതകളുള്ള അപേക്ഷകൾ

 

🔷നിരുപാധികം നിരസിക്കുന്നതാണ്

1. മതിയായ അപേക്ഷാ ഫീസ് ഇല്ലാത്ത അപേക്ഷകൾ.

2. പരീക്ഷാഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്നതിനുള്ള അർഹത ഇല്ലാത്ത സൗജന്യ അവസരം ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ അപേക്ഷകൾ.

3. ഒരു സർട്ടിഫിക്കറ്റിനാവശ്യമായ പേപ്പറുകൾ മുഴുവനായോ ഭാഗികമായോ സൗജന്യ അവസരം ഒരു തവണ അനുവദിക്കപ്പെടുകയും പിന്നീട് ഭാഗികമായി മാത്രം സൗജന്യ അവസരത്തിന് അപേക്ഷിക്കുകയും ചെയ്തിട്ടുള്ളത്.

4. നിർദേശപ്രകാരമല്ലാത്ത ഫോട്ടോയോടുകൂടിയ അപേക്ഷകൾ.

പ്രസ്തുത ന്യൂനതകൾ ഏതെങ്കിലും ഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ അറിയിപ്പൊന്നും കൂടാതെ അപേക്ഷ നിരസിക്കുവാനും ഉത്തരക്കടലാസുകൾ അസാധുവാക്കുവാനും കമ്മീഷന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

സ്വന്തം അക്കൗണ്ടിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ ഇ–പേമെന്റ് രീതിയിൽ ഫീസ് അടയ്ക്കാം

ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള ഇ–പേമെന്റ് വഴിയാണ് പരീക്ഷാഫീസും സർട്ടിഫിക്കറ്റ് ഫീസും ഒടുക്കേണ്ടത്. (ചെലാൻ ഉപയോഗിച്ച് ട്രഷറികളിൽ നേരിട്ടോ/ഇ–ചെലാൻ മുഖേനയോ പണമൊടുക്കുന്നത് സ്വീകാര്യമല്ല). ഇ–പേമെന്റ് വഴി പണം അടയ്ക്കുന്നതിന് പരീക്ഷാർഥികളുടെ പ്രൊഫൈലിലെ Make Payment എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഈ ഓപ്ഷൻ വഴി പരീക്ഷാർഥിക്ക് ട്രഷറി വകുപ്പിന്റെ സൈറ്റിലേക്ക് പ്രവേശിച്ച് ഓൺലൈൻ ആയി പണം അടയ്ക്കാം. ഇതിനായി പരീക്ഷാർഥിക്കോ ബന്ധപ്പെട്ടവർക്കോ ഏതെങ്കിലും ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ട് ആവശ്യമാണ്. ട്രഷറി സൈറ്റിൽ നിന്നു പണം ഒടുക്കുന്നതിനായി ബാങ്കിംഗിലേക്ക് പ്രവേശിക്കുമ്പോൾ ലഭ്യമാകുന്ന GR Number(Gov. Reference No.) കുറിച്ചെടുത്ത് സൂക്ഷിക്കേണ്ടതാണ്. പണം ഒടുക്കിക്കഴിഞ്ഞാൽ പരീക്ഷാർഥിയുടെ പ്രൊഫൈലിൽ GR Number ഉൾപ്പെടെ പേമെന്റ് ഡീറ്റെയിൽസ് കാണാവുന്നത്.

ഓരോ പേപ്പറിനും 160 രൂപ നിരക്കിലാണ് പരീക്ഷാഫീസ്. ഈ അടിസ്‌ഥാനത്തിൽ എത്ര പേപ്പറുകൾ ഉണ്ടെന്ന് കണക്കാക്കി മുഴുവൻ പരീക്ഷാഫീസും ഒടുക്കേണ്ടതാണ്. ഒരു ടെസ്റ്റ് സർട്ടിഫിക്കറ്റിന് 210 രൂപ നിരക്കിൽ എത്ര സർട്ടിഫിക്കറ്റിനാണോ അപേക്ഷിക്കുന്നത് അത്രയും തുക സർട്ടിഫിക്കറ്റിനായും ഒടുക്കേണ്ടതാണ്.